ADVERTISEMENT

ന്യൂഡൽഹി ∙ മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ നരഹത്യ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ ഒന്നാംപ്രതിയും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. നരഹത്യ കുറ്റം ചുമത്തിയതാണ് ശ്രീറാം ഹർജിയിൽ പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ എല്ലാ വസ്തുതകളും പരിശോധിച്ച ശേഷം നരഹത്യക്കുറ്റം നിലനിൽക്കില്ലെന്ന് സെഷൻസ് കോടതി നേരത്തെ വിധിച്ചിട്ടുണ്ടെന്ന് ശ്രീറാം ചൂണ്ടിക്കാട്ടുന്നു. 

ശ്രീറാം നൽകിയ വിടുതൽ ഹർജി പരിഗണിച്ച് നരഹത്യ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി നരഹത്യ കേസ് നിലനിൽക്കുമെന്ന് വിധിച്ചു. 2019 ഓഗസ്റ്റ് 3നു പുലർച്ചെ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അലക്ഷ്യമായി കാർ ഓടിച്ച് ബഷീറിന്റെ അപകട മരണത്തിന് ഇടയാക്കിയെന്നാണു കേസ്. 

ശ്രീറാം അമിതവേഗത്തിലായിരുന്നുവെന്നും മദ്യപിച്ചിരുന്നുവെന്നും തെളിവു നശിപ്പിക്കാൻ പോലും ശ്രമിച്ചുവെന്നും ആയിരുന്നു കേസിൽ ഹൈക്കോടതിയുടെ നിരീക്ഷണം. അപകടകരമാണെന്ന് അറിഞ്ഞുകൊണ്ട് അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുകയും മരണത്തിന് ഇടയാക്കുകയും ചെയ്താൽ നരഹത്യക്കുറ്റം ബാധകമാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

English Summary: Sriram Venkitaraman approach Supreme Court on K M Basheer case 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com