ADVERTISEMENT

കൊച്ചി ∙ ഗെസ്റ്റ് ലക്ചറർ നിയമനം ലഭിക്കാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പേരിൽ അറസ്റ്റിലായ കെ.വിദ്യ ഉൾപ്പെടെയുള്ളവരുടെ പിഎച്ച്ഡി പ്രവേശനം ചോദ്യം ചെയ്തു നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.

പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിനായി പിഎച്ച്ഡി സീറ്റുകൾ അനുവദിച്ചതിൽ അപാകതയുണ്ടെന്നാരോപിച്ച് അപേക്ഷകയായ എസ്.വർഷ നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. കെ. വിദ്യ ഉൾപ്പെടെയുള്ളവർക്കു പിഎച്ച്ഡിക്കു പ്രവേശനം നൽകിയതിൽ അപാകതയില്ലെന്നു സത്യവാങ്മൂലത്തിലൂടെ സർവകലാശാല അറിയിച്ചിരുന്നു.

റിസർച് കമ്മിറ്റി തിരഞ്ഞെടുത്ത ലിസ്റ്റിൽ ഹർജിക്കാരി ഉണ്ടായിരുന്നില്ലെന്നും അതിനാൽ പ്രവേശനത്തിന് അവകാശം ഉന്നയിക്കാൻ നിയമപരമായ അവകാശമില്ലെന്നും ഹർജി നിലനിൽക്കില്ലെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇതിനു മറുപടി നൽകാൻ ഹർജിക്കാരിയുടെ അഭിഭാഷക സമയം തേടിയതിനെത്തുടർന്നാണു ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റിയത്.

English Summary : K.Vidya's PhD admission petition will consider after two weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com