ADVERTISEMENT

തിരുവനന്തപുരം∙ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലും രേഖകളും നാളെ കോടതി മുൻപാകെ ഹാജരാക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർദേശം. ഇക്കാര്യത്തിൽ ട്രൈബ്യൂണലിനെ സഹായിക്കാൻ അഡീഷനൽ സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പിഎസ്‍സി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന് ജൂൺ 30ന്റെ ഇടക്കാല വിധിയിൽ ട്രൈബ്യൂണൽ വ്യക്തമാക്കിയെങ്കിലും സർക്കാർ റിവ്യൂ പെറ്റീഷൻ നൽകുകയാണ് ചെയ്തത്. കഴിഞ്ഞ ജനുവരി 11ന് പ്രസിദ്ധീകരിച്ച 43 പേരുടെ പട്ടികയിൽ നിന്നു മാത്രമേ പ്രിൻസിപ്പൽ നിയമനം നടത്താവൂ എന്ന് കഴിഞ്ഞ 24ന് സർക്കാരിനു ട്രൈബ്യൂണൽ വീണ്ടും നിർദേശം നൽകിയിരുന്നു.

തങ്ങൾക്കു പ്രിൻസിപ്പൽ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് പട്ടികയിലുള്ള 7 പേർ അഡ്വ.എം.ഫത്താഹുദീൻ മുഖേന ട്രൈബ്യൂണലിൽ കേസ് കൊടുത്തിരുന്നു. ട്രൈബ്യൂണലിന്റെ 2 ഇടക്കാല വിധികളും സർക്കാർ അനുസരിക്കാത്ത സാഹചര്യത്തിൽ വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളും വകുപ്പുതല പ്രമോഷൻ കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സും ഇതുമായി ബന്ധപ്പെട്ട നോട്ട് ഫയലിന്റെ പകർപ്പും ഉൾപ്പെടെ ഹാജരാക്കി അവർ ഫയൽ ചെയ്ത എക്സിക്യൂഷൻ പെറ്റീഷൻ പരിഗണിക്കവേ ആണ് എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടത്.

English Summary: KAT order to submit all files tomorrow on college principal appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com