ADVERTISEMENT

തിരുവനന്തപുരം ∙ അനധികൃതമായി പിഎസ്‌സിയിൽ‌ നടത്തിയ സ്ഥാനക്കയറ്റങ്ങൾ സാധൂകരിച്ച് ധനവകുപ്പിന്റെ ഉത്തരവ്. സർക്കാരിന്റെ ചെലവു ചുരുക്കൽ നടപടികളുടെ കണക്കിലെടുത്ത്, അവധി ഒഴിവിലേക്ക് സ്ഥാനക്കയറ്റം നടത്തരുതെന്നു ധനവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതവഗണിച്ച് പിഎസ്‌സിയിൽ ഒട്ടേറെ പേർക്കു സ്ഥാനക്കയറ്റം നൽകി. ഇവ റദ്ദാക്കാനും അധികം പണം കൈപ്പറ്റിയവരിൽ നിന്നു തിരികെ ഇൗടാക്കാനും സർക്കാർ നിർദേശിച്ചു. ഇതേത്തുടർന്നു കേരള പിഎസ്‌സി യൂണിയൻ‌ സ്ഥാനക്കയറ്റങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിനു കത്തു നൽകി. ഇത് അംഗീകരിച്ചു കൊണ്ടാണു ധനവകുപ്പിന്റെ ഉത്തരവ്. 

English Summary : Approval of illegal promotions in PSC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com