ADVERTISEMENT

തിരുവനന്തപുരം∙ മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യവാങ്മൂലത്തിൽ, ഭാര്യ ടി.വീണയ്ക്കു സിഎംആർഎലിൽനിന്നു ലഭിച്ച വരുമാനം ഉൾപ്പെടുത്തിയോ എന്നു പരിശോധിക്കണമെന്നു മാത്യു കുഴൽനാടൻ എംഎൽഎ. 2017–18 ൽ 15 ലക്ഷം രൂപയും 2019–20 ൽ 40 ലക്ഷവും വീണയുടെ അക്കൗണ്ടിലേക്കു സിഎംആർഎൽ നൽകിയെന്നാണ് ആദായ നികുതി വകുപ്പിനു ലഭിച്ച രേഖ. ഇക്കാലയളവിൽ വീണയുടെ കമ്പനിക്ക് 1.17 കോടി രൂപ നൽകിയതു കൂടാതെയാണിത്. 

എന്നാൽ, റിയാസിന്റെ സത്യവാങ്മൂലത്തിൽ ഭാര്യയുടെ വരുമാനം 2017–18 ൽ 10.43 ലക്ഷവും 2019–20 ൽ 30.72 ലക്ഷവുമാണു കാണിച്ചത്. വീണയ്ക്കെതിരായ ആരോപണത്തിനു മറുപടി പറയാൻ തീരുമാനിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കണക്കിലെ ഈ പൊരുത്തക്കേട് വിശദീകരിക്കണമെന്നു കുഴൽനാടൻ ആവശ്യപ്പെട്ടു. 

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസും ആരോപണവും വന്നപ്പോൾ, മക്കൾ ചെയ്യുന്ന കാര്യത്തിനു പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നാണു കോടിയേരിയെക്കൊണ്ടു പറയിച്ചത്. ആ പാർട്ടിയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള ആരോപണത്തിനു മറുപടി പറയാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. സിപിഎം നേതാക്കൾക്കു പണ്ടു ജനത്തെയായിരുന്നു ഭയമെങ്കിൽ, ഇന്നു പിണറായിയെയാണു ഭയമെന്നും കുഴൽനാടൻ പറഞ്ഞു. 

English Summary : Check Mohammed Riyas's affidavit says Mathew Kuzhalnadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com