ADVERTISEMENT

തിരുവനന്തപുരം ∙ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നവരുടെ എണ്ണം 3 ലക്ഷത്തിൽ താഴെയാകുന്നത് സമീപകാലത്ത് ആദ്യമായാണ്. 2021–22 ൽ 3,48,741 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്ന സ്ഥാനത്താണ് 2 വർഷത്തിനിടെ അര ലക്ഷത്തിലേറെ കുട്ടികളുടെ കുറവ്. ജനനനിരക്കിലെ കുറവാണ് ഒരു കാരണം; കോവിഡ് കാലത്തിനു ശേഷം കുട്ടികൾ മറ്റു സിലബസുകളിലേക്കു പോയതും കാരണമായി കരുതുന്നു.

സർക്കാർ സ്കൂളുകളിൽ കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളിലും എയ്ഡഡ് മേഖലയിൽ പാലക്കാട് ഒഴികെയുള്ള ജില്ലകളിലും കുട്ടികൾ കുറഞ്ഞു. ഇത്തവണ ജില്ല തിരിച്ചുള്ള കണക്കിൽ കൂടുതൽ കുട്ടികളുള്ളത് മലപ്പുറത്തും (20.73%) കുറവ് (2.21%) പത്തനംതിട്ടയിലുമാണ്.

കുട്ടികളുടെ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച് ഇക്കൊല്ലത്തെ തസ്തിക നിർ‍ണയ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചു.

English Summary : First Class, Half a lakh children have decreased in 2 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com