ADVERTISEMENT

തിരുവനന്തപുരം ∙ വ്യവസായ വകുപ്പിനു കീഴിലെ കേരള വ്യവസായ വികസന കോർപറേഷന് (കെഎസ്ഐഡിസി) കൊച്ചി‍ൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) ഉള്ളത് 13.41% ഓഹരി പങ്കാളിത്തം. കെഎസ്ഐഡിസിയുടെ ജനറൽ മാനേജർ ഈ കമ്പനിയുടെ 11 അംഗ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗവുമാണ്. സ്വകാര്യ, സർക്കാ‍ർ മേഖലയിലെ എൺപതോളം കമ്പനികളിൽ ഓഹരി പങ്കാളിത്തമുണ്ടെന്നും വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായാണിതെന്നും കെഎസ്ഐഡിസി വിശദീകരിക്കുന്നു. എന്നാൽ, ഒരു കമ്പനിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാറില്ലെന്നാണു വിശദീകരണം.

സിഎംആർഎലിന്റെ പ്രമോട്ടർമാരിൽ എംഡി എസ്.എൻ.ശശിധരൻ കർത്താ, ഭാര്യ, മകൻ എന്നിവർക്കായി 28.8 ശതമാനമാണ് ഓഹരി പങ്കാളിത്തം. സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ളതു കെഎസ്ഐഡിസിയാണ്. കൂടാതെ സാഷ് എക്സ്പോർട്സ് എന്ന കമ്പനിക്ക് 3.22 ശതമാനവും എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനിക്ക് 1.31 ശതമാനവും ഓഹരിയുണ്ട്. ഈ 2 കമ്പനികളുടെയും ബോർഡിൽ ശശിധരൻ കർത്തായുണ്ട്.

1989 ലാണു സിഎംആർഎൽ ആരംഭിച്ചത്. ഏതാണ്ട് ആ സമയത്തു തന്നെ കെഎസ്ഐഡിസിയും ഓഹരി എടുത്തതായാണു വിവരം. 11 അംഗ ബോർഡിൽ കെഎസ്ഐഡിസിയുടെ നോമിനി ജനറൽ മാനേജർ ആർ.രവിചന്ദ്രനാണ്. ഇദ്ദേഹം മേയിൽ വിരമിച്ചശേഷം പകരം ആളെ നിർദേശിച്ചിട്ടില്ല. സിഎംആർഎലിൽനിന്നു ലാഭവിഹിതം കെഎസ്ഐഡിസിക്കു ലഭിക്കുന്നുണ്ട്.

ജിയോജിത്, നീറ്റ ജെലറ്റിൻ, ബിപിസിഎൽ, അപ്പോളോ, ഒഇഎൻ, സിയാൽ തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ചില ഘട്ടത്തിൽ കമ്പനികളുടെ ആവശ്യപ്രകാരവും മറ്റു ചിലപ്പോൾ കെഎസ്ഐഡിസിയുടെ താൽപര്യം പരിഗണിച്ചുമാണ് ഓഹരിയെടുക്കുന്നത്.

 എന്നാൽ, നോൺ ബാങ്കിങ് ഫിനാൻസിങ് കമ്പനിയായി (എൻബിഎഫ്സി) കെഎസ്ഐഡിസി മാറിയശേഷം ഇങ്ങനെ ഓഹരിയെടുക്കാറില്ല. വായ്പയാണു നൽകുന്നത്. വായ്പ സ്വീകരിക്കുന്ന കമ്പനികളുടെ ഡയറക്ടർ ബോർഡിലും നോമിനിയെ ഉൾപ്പെടുത്താറുണ്ട്.

English Summary : Industrial Development Corporation has 13.41% stake in CMRL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com