ADVERTISEMENT

തിരുവനന്തപുരം∙വിവിധ സർക്കാർ വകുപ്പുകളിലായി 15 തസ്തികകളിലേക്കു ചുരുക്കപ്പട്ടികയും 13 തസ്തികകളിലേക്കു സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകൾ:

മരാമത്ത്,ജലസേചന വകുപ്പുകളിൽ മൂന്നാം ഗ്രേഡ് ഓവർസിയർ/ട്രേസർ (സിവിൽ),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ ഗ്രേഡ് 2 (പ്രോസ്തെറ്റിക്സ്, ഓർത്തോട്ടിക്സ്, ലെതർവർക്സ്), ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2,തിരുവനന്തപുരം ജില്ലയിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രീഷ്യൻ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ), പാലക്കാട് ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഓട്ടമൊബീൽ മെക്കാനിക്ക്), എറണാകുളം ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഡീസൽ മെക്കാനിക്ക്),കേരള സിറാമിക്സിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/ടൈംകീപ്പർ/അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, വിവിധ കമ്പനി,ബോർഡ്,കോർപറേഷനുകളിൽ (കെഎസ്ആർടിസി/കെഎൽഡിബി/എസ്എഫ്സികെ തുടങ്ങിയവ) ജൂനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് 2/എൽഡി ക്ലാർക്ക് / ക്ലാർക്ക്/ ഫീൽഡ് അസിസ്റ്റന്റ്/ഡിപ്പോ അസിസ്റ്റന്റ്,ബവറിജസ് കോർപറേഷനിൽ അസിസ്റ്റന്റ് ഗ്രേഡ് 2,ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1,ഇലക്ട്രീഷ്യൻ,ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1/ടൗൺ പ്ലാനിങ് സർവേയർ ഗ്രേഡ് 1 (പട്ടികജാതി/വർഗം).

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകൾ:

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം),കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ സംസ്കൃതം (വേദാന്ത), അസി.പ്രഫസർ ഇൻ സംസ്കൃതം (ന്യായ), അസി.പ്രഫസർ ഇൻ ഹോം സയൻസ് (ജനറൽ), ഗവ. പോളിടെക്നിക്കുകളിൽ ലക്ചറർ ഇൻ പോളിമർ ടെക്നോളജി, ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ്, കൊല്ലം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ, വിവിധ ജില്ലകളിൽ മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് 4,വിവിധ ജില്ലകളിൽ മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (തസ്തികമാറ്റം),വൈദ്യുതി ബോർഡിൽ സബ് എൻജിനീയർ (സിവിൽ), ഫോറസ്റ്റ് ഇൻഡസ്ട്രീസി(ട്രാവൻകൂർ)ൽ ചീഫ് സ്റ്റോർകീപ്പർ,കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ (ടിപി യൂണിറ്റ്) ജൂനിയർ ടൈംകീപ്പർ,കോഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷനിൽ ഫിനാൻസ് മാനേജർ – പാർട്ട് 1 (ജനറൽ),മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് സയന്റിസ്റ്റ്,കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷനിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ.

English Summary: PSC meeting decided to publish short list for 15 posts and prospective list for 13 posts in various government departments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com