ADVERTISEMENT

കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്.  2,640 ദിവസം (7 വർഷം 2 മാസം 24 ദിവസം) മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനെയാണു പിണറായി ഇന്നു മറികടക്കുന്നത്. കെ.കരുണാകരൻ (3,246 ദിവസം), ഇ.കെ. നായനാർ (4,009 ദിവസം) എന്നിവരാണ് ഇനി പിണറായിക്കു മുന്നിലുള്ളത്. 2023 ഫെബ്രുവരി 17 നാണ് പിണറായി നാലാം സ്ഥാനം (2,459 ദിവസം) നേടിയത്. 

കേരളത്തില്‍ ഇതുവരെ 12 പേര്‍ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ 23 മന്ത്രിസഭകള്‍ അധികാരത്തില്‍ വന്നു. തുടര്‍ച്ചയായി 2 മന്ത്രിസഭകള്‍ക്കു നേതൃത്വം നല്‍കുന്നതിനുള്ള അവസരം ലഭിച്ചത് പിണറായി വിജയനു മാത്രമാണ്. 

തുടര്‍ച്ചയായുള്ള മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ സി. അച്യുതമേനോനെ (2,364 ദിവസം) പിന്തള്ളി 2022 നവംബര്‍ 14ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കേരള രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം (17 ദിവസം) കാവല്‍ മുഖ്യമന്ത്രിയായതിന്‍റെ ബഹുമതിയും പിണറായി വിജയനാണ് (2021 മേയ് 3 – 20). 

English Summary: Pinarayi Vijayan is third in the list of longest tenured CM of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com