ADVERTISEMENT

തിരുവനന്തപുരം ∙ ഓണക്കച്ചവടം തുടങ്ങുന്നതിനു മുൻപേ 1148 കോടി രൂപയുടെ ‘ഓണം ബംപർ’ അടിച്ചെടുത്ത് ബവ്റിജസ് കോർപറേഷൻ. കണക്കിലെ തെറ്റിദ്ധാരണകൊണ്ട് ആദായനികുതി വകുപ്പ് നാലു വർഷം മുൻപു പിടിച്ചുവച്ച 975 കോടി രൂപ പലിശ സഹിതം 1148 കോടി രൂപയായി ബവ്‌കോയ്ക്കു തിരികെ കിട്ടും. ആദ്യഗഡുവായി 748 കോടി രൂപ ബവ്കോയുടെ അക്കൗണ്ടിൽ എത്തി. സർക്കാരിനു നൽകിയ ഫീസും നികുതിയും സെസും ബവ്കോയുടെ വരുമാനമായി കണക്കാക്കി നികുതി ചുമത്തിയ നടപടിയാണ് ആദായനികുതി വകുപ്പ് തിരുത്തിയത്. ഓണക്കാലത്തെ ചെലവിനു കടമെടുക്കാൻ ഓടുന്ന സർക്കാരിന് ബവ്കോയ്ക്കു തിരിച്ചുകിട്ടുന്ന തുക വലിയ ആശ്വാസമാകും.

English Summary : 1148 crores 'Onam Bumper' through Bavco

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com