ADVERTISEMENT

തിരുവനന്തപുരം ∙ അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള വിവിധ സർക്കാർ സേവനങ്ങളുടെ സർവീസ് ചാർജ് വർധിപ്പിക്കും. ഇതുസംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിനെ (സിഎംഡി) ചുമതലപ്പെടുത്തി. 

നിലവിലെ നിരക്കുകൾ നിശ്ചയിച്ചത് 5 വർഷം മുൻപാണ്. ഇതിൽ 50% വർധന വേണമെന്ന് അക്ഷയ ഡയറക്ടറേറ്റ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ പഠനം ആവശ്യമുണ്ടെന്ന കാരണത്തിൽ ഈ റിപ്പോർട്ട് സർക്കാർ തള്ളി. സിഎംഡി റിപ്പോർട്ട് ഈ മാസം ലഭിച്ചേക്കും. തുടർന്ന് നിലവിലെ നിരക്കുകൾ വർധിപ്പിച്ചും നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത സേവനങ്ങളുടെ സർവീസ് ചാർജ് ക്രമപ്പെടുത്തിയും ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. 

2018ലാണ് അക്ഷയ കേന്ദ്രങ്ങളിലെ സർവീസ് ചാർജ് ഇതിനു മുൻപ് വർധിപ്പിച്ചത്. 2 വർഷത്തിനു ശേഷം നിരക്ക് പുതുക്കുമെന്നു സർക്കാർ അന്നു പറഞ്ഞിരുന്നെങ്കിലും പുതുക്കിയിരുന്നില്ല. 

 

English Summary: Charges in Akshaya to increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com