ADVERTISEMENT

തിരുവനന്തപുരം ∙ ഓണത്തിനു സർക്കാർ ജീവനക്കാർക്കും മറ്റും വിതരണം ചെയ്യേണ്ട ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ മുടങ്ങി. മറ്റു വിഭാഗങ്ങൾക്കുള്ള സഹായ വിതരണവും വ്യാഴാഴ്ച മുതൽ തടസ്സപ്പെട്ടിരിക്കുകയാണ്. റിസർവ് ബാങ്ക് വഴിയുള്ള ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഇ–കുബേർ സംവിധാനത്തിലെ തകരാറാണു പ്രശ്നമുണ്ടാക്കിയതെന്നും നാളെയോടെ പരിഹരിക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പ്രതികരിച്ചു.

എന്നാൽ, ഓൺലൈൻ ഇടപാടുകൾക്കുള്ള സുരക്ഷാ ലൈസൻസ് പുതുക്കാത്തതാണ് പ്രശ്നമെന്നു സൂചനയുണ്ട്. ഇൗ ലൈസൻസ് കാലാവധി തീരുംമുൻപു പുതുക്കേണ്ടതാണ്. ലൈസൻസില്ലാത്ത പോർട്ടലുകളിൽനിന്നുള്ള ഡേറ്റ മറ്റു വെബ്‌സൈറ്റുകൾ സ്വീകരിക്കില്ല. ഇതാണ് ട്രഷറിയിൽനിന്ന് അയച്ച പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ എത്താതിരിക്കാൻ കാരണം.

English Summary : Bonus and festival allowance distribution stopped halfway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com