സിനിമ അവാർഡ്: രഞ്ജിത്തിനെതിരെ വീണ്ടും വിനയൻ

Mail This Article
കൊച്ചി∙ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയവുമായി ബന്ധപ്പെട്ടു കോടതി നാടകങ്ങളാണു നടക്കുന്നതെന്നു സംവിധായകൻ വിനയൻ. ചില ഡമ്മി കക്ഷികളെ കണ്ടെത്തി തെളിവുകളൊന്നും ഹാജരാക്കാതെ കോടതികളിൽ കേസു കൊടുപ്പിച്ചു തള്ളുകയാണെന്നും ഇതു വാർത്തയാക്കി താൻ തെറ്റുകാരനല്ലെന്നു വരുത്തിത്തീർക്കുകയാണു പുരസ്കാര നിർണയത്തിൽ സ്വന്തം പദവി ദുരുപയോഗം ചെയ്ത് ഇടപെട്ട ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ലക്ഷ്യമെന്നും വിനയൻ പറഞ്ഞു.
എല്ലാ തെളിവുകളും തന്റെ കയ്യിലുണ്ടെങ്കിലും കോടതിയിൽ പോകാത്തതു ചെയർമാൻ കാണിച്ച വൃത്തികേടിനു മറ്റു പലരും ബുദ്ധിമുട്ടേണ്ടി വരും എന്നതിനാലാണെന്നും വിനയൻ വ്യക്തമാക്കി. താൻ നൽകിയ പരാതിയിൽ സാംസ്കാരിക മന്ത്രിയിൽ നിന്നു മറുപടി കിട്ടിയിട്ടില്ലെന്നും നീതിപൂർവമായ തീരുമാനം ഇടതുപക്ഷ സർക്കാരിൽ നിന്നുണ്ടാകും എന്നു പ്രതീക്ഷിക്കുന്നതായും വിനയൻ പറഞ്ഞു.
English Summary : Vinayan again against Ranjith on film award