ADVERTISEMENT

തിരുവനന്തപുരം ∙ ഇതോടെ ആകെയുള്ള 62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ 59.74 ലക്ഷം പേർ (96.37%) മസ്റ്ററിങ് പൂർത്തിയാക്കി. ബാക്കിയുള്ള 2.25 ലക്ഷം പേർ മരിച്ചവരോ അനർഹമായി പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടവരോ ആകാമെന്നാണു തദ്ദേശ, ധനവകുപ്പുകളുടെ വിലയിരുത്തൽ. 

2022 ഡിസംബർ 31 വരെ ക്ഷേമ പെൻഷൻ വാങ്ങിയിരുന്ന ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കുന്ന മസ്റ്ററിങ് പൂർത്തിയാക്കാൻ ഇന്നലെയായിരുന്നു സർക്കാർ നിശ്ചയിച്ച അവസാനദിവസം. ഇന്നലെ മാത്രം അഞ്ചര ലക്ഷത്തിലേറെ പേരാണ് മസ്റ്ററിങ് നടത്തിയത്. 

ഇനിയും പൂർത്തിയാക്കാനുള്ളവർ ഉണ്ടെങ്കിൽ അവർക്ക് എല്ലാ മാസവും ഒന്നു മുതൽ 20 വരെ തീയതികളിൽ അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിങ് നടത്താം. ഇവർക്ക് മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള പെൻഷൻ ലഭിക്കും. കുടിശിക ലഭിക്കില്ല.

English Summary : Welfare Pension: 96.37% of people completed mustering 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com