ADVERTISEMENT

കോഴിക്കോട്∙ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ പുതുപ്പള്ളിയിലെ സംഘടനാ സംവിധാനത്തിൽ വീഴ്ച സംഭവിച്ചു എന്ന് കെ.മുരളീധരൻ എംപി. സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്താൻ പാർട്ടിയിലെ തലമുതിർന്ന നേതാവിന്റെ ഉപദേശമായി മാത്രം അതിനെ കണ്ടാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മറുപടി. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്ന മുൻനിലപാട് ആവർത്തിച്ചായിരുന്നു മുരളിയുടെ പ്രതികരണം. ‘‘ പുതുപ്പള്ളി വിജയം ഊർജം പകരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനായി ഇനിയും സഞ്ചരിക്കാനുണ്ട്. സഹതാപതരംഗവും ഭരണവിരുദ്ധ വികാരവുമാണ് വിജയത്തിന് കാരണം. ബിജെപിക്കു വോട്ടു കുറഞ്ഞതിൽ സന്തോഷിക്കുകയാണ് വേണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല.പക്ഷേ, സ്ഥാനാർഥികൾക്കായി പ്രചാരണത്തിന് ഉണ്ടാകും– ’’ മുരളി പറഞ്ഞു. 

കെ.മുരളീധരൻ കോൺഗ്രസിന്റെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനാണെന്നായിരുന്നു വി.ഡി.സതീശന്റെ പ്രതികരണം. ‘‘യുവാക്കളെ ആകർഷിക്കാൻ കഴിഞ്ഞില്ല എന്ന മുരളീധരന്റെ പ്രസ്താവനയെ മുതിർന്ന നേതാവിന്റെ ഉപദേശമായി കാണുന്നു. അദ്ദേഹത്തിനെ പോലെ മുതിർന്ന നേതാക്കളുടെ ഉപദേശം പാർട്ടിയെ മുന്നോട്ടു നയിക്കാൻ അത്യാവശ്യമാണ്. അദ്ദേഹം തിരിഞ്ഞു നിന്നു പറയുന്നതും പാർട്ടി അതിന്റേതായ ഗൗരവത്തോടെ തന്നെ പരിഗണിക്കും–’’ സതീശൻ പറഞ്ഞു. 

English Summary: K.Muraleedharan criticizes Congress leadership after the results of Puthuppally byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com