ADVERTISEMENT

തിരുവനന്തപുരം ∙ ക്ഷീരകർഷകർ നൽകുന്ന പ്രതിമാസ അംശദായം ക്ഷീരകർഷക ക്ഷേമനിധി ബോർഡിൽ അടയ്ക്കാത്ത ക്ഷീരസംഘം സെക്രട്ടറിമാർക്കു പിഴപ്പലിശ ചുമത്തുന്ന വ്യവസ്ഥ ഉൾപ്പെടെയുള്ള കേരള ക്ഷീരകർഷക ക്ഷേമനിധി (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. അംശദായമായി 20 രൂപയാണു ക്ഷീരസംഘങ്ങളിൽ നൽകുന്നത്. ഇതു ക്ഷേമനിധിക്കു കൈമാറുന്നതിൽ വീഴ്ച വരുത്തുന്ന സംഘം സെക്രട്ടറിയിൽ നിന്നു പിഴപ്പലിശ ഈടാക്കും.

സംഘത്തിൽ വർഷം 500 ലീറ്റർ പാൽ കൊടുക്കുന്ന കർഷകർക്കു മാത്രം ക്ഷേമനിധിയിൽ അംഗത്വമെന്ന വ്യവസ്ഥ ഒഴിവാക്കി. ഒരിക്കലെങ്കിലും പാൽ നൽകുന്നവർക്ക് അംഗത്വത്തിന് അപേക്ഷിക്കാം. ക്ഷേമനിധിയിലേക്കുള്ള അപേക്ഷകളെല്ലാം ഓൺലൈനായിരിക്കും. ബോർഡിലെ ഭരണസമിതിയിൽ 12 അംഗമായിരുന്നത് 16 ആക്കിയെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കാലിത്തീറ്റ ഉൽപാദന സ്ഥാപനങ്ങളും സ്വകാര്യ ഡെയറികളും ഉൾപ്പെടെ ക്ഷീര മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ക്ഷേമനിധിയിലേക്കു സംഭാവനയാണു നൽകിയിരുന്നത്. ഭേദഗതി വന്നതോടെ സർക്കാർ നിശ്ചയിക്കുന്ന തുക അവർ ക്ഷേമനിധി വിഹിതമായി നൽകണം. 

English Summary : Dairy bill passed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com