ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ അക്രമ കേസിൽ രണ്ട് മുൻ കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. വനിതാ എംഎൽഎമാരെ തടഞ്ഞുവെന്ന കുറ്റം ചുമത്തിയാണ് എം.എ.വാഹിദ്, കെ. ശിവദാസൻ നായർ എന്നിവരെ പ്രതി ചേർക്കുക.

ഇതോടെ ഇടതു നേതാക്കൾ മാത്രമുണ്ടായിരുന്ന കേസിൽ കോൺഗ്രസ് നേതാക്കൾ കൂടി പ്രതിപ്പട്ടികയിലാകും. നിയമസഭയിലെ കയ്യാങ്കളി കഴിഞ്ഞ് 7 വർഷങ്ങൾക്കിപ്പുറം തുടരന്വേഷണം ആവശ്യപ്പെട്ട പൊലീസ് നീക്കം യുഡിഎഫിനെ പ്രതിസ്ഥാനത്തെത്തിക്കാനാണെന്നു നേരത്തേ ആരോപണം ഉയർന്നിരുന്നു. 

അന്നത്തെ ഭരണപക്ഷമായ യുഡിഎഫ് എംഎൽഎമാർ ആക്രമിച്ചിട്ടും അവരെ പ്രതിചേർത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പരാതിയിലായിരുന്നു വിചാരണയ്ക്കു തൊട്ടുമുൻപ് തുടരന്വേഷണത്തിന് അനുമതി തേടിയതും കോടതി അനുവദിച്ചതും. 

അതിന്റെ അടിസ്ഥാനത്തിലാണു ജമീല പ്രകാശത്തിനെ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തെന്ന കുറ്റം ചുമത്തി എം.എ.വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർക്കുന്നത്. എന്നാൽ ഇടതു നേതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ള പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പ് കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തില്ല. മുൻ എംഎൽഎമാരെ പ്രതിചേർക്കുന്നതിനെതിരെ യുഡിഎഫ് കോടതിയിൽ പോയാൽ വിചാരണ വീണ്ടും നീളാൻ കാരണമാകും. ഇതും സർക്കാരിന് ആശ്വാസമായേക്കും.  2015ൽ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടതുപക്ഷം നിയമസഭയിൽ നടത്തിയ അക്രമമാണു കേസിന്റെ അടിസ്ഥാനം.

 

English Summary: Kerala assembly ruckus case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com