ADVERTISEMENT

കാട്ടാക്കട (തിരുവനന്തപുരം) ∙ തെറ്റ് പറ്റിപ്പോയി എന്നും മന:പൂർവമല്ലെന്നും ആക്സിലേറ്ററിൽ കാൽ അമർന്നു പോയതാണ് അപകടത്തിനിടയാക്കിയത് എന്നും പത്താം ക്ലാസ് വിദ്യാർഥി പൂവച്ചൽ ‘അരുണോദയത്തിൽ’ ആദിശങ്കറിനെ (15) കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൂവച്ചൽ ഭൂമികയിൽ പ്രിയരഞ്ജ(41)ന്റെ മൊഴി.  തെളിവെടുപ്പിനു കൊണ്ടു പോയപ്പോഴും ചോദ്യം ചെയ്യലിലും ഇതു മാത്രമാണ് പ്രിയരഞ്ജൻ ആവർത്തിച്ചത്. കുട്ടിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നില്ലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.  

ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ അന്വേഷണം തുടരും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാകും. തിങ്കളാഴ്ച തമിഴ്നാട്ടിലെ കുഴിത്തുറയിൽ വച്ചാണ് പ്രിയരഞ്ജനെ അറസ്റ്റ് ചെയ്തത്. അപകടം നടന്ന പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലും നാലാഞ്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിലും പ്രിയരഞ്ജനെ എത്തിച്ച് തെളിവെടുത്തു. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ക്ഷേത്രത്തിനു മുന്നിലെ തെളിവെടുപ്പ് മൂന്ന് മിനിറ്റിനുള്ളിൽ പൂർത്തിയാക്കി പൊലീസ് മടങ്ങി. വിവരമറിഞ്ഞ് കൂടുതൽ പേർ സ്ഥലത്ത് എത്തുന്നതിനിടെ മറ്റൊരു വഴിയിലൂടെയാണ് പ്രതിയെ പൊലീസ് തിരികെ കൊണ്ടു പോയത്. 

പ്രതിയെ കോടതി റിമാൻഡ് ചെയ്തു

കഴിഞ്ഞ 30ന് വൈകിട്ടാണ് സംഭവം. മുൻ വൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്ന് ബന്ധുക്കൾ മൊഴി നൽകിയതോടെ പ്രിയരഞ്ജന് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും കുട്ടിയുടെ ബന്ധുക്കളുടെ മൊഴികളും വിലയിരുത്തിയ ശേഷമാണ് കൊലപാതകത്തിന് കേസെടുത്തതെന്ന് എന്ന് കാട്ടാക്കട ഡിവൈഎസ്പി: എൻ.ഷിബു പറഞ്ഞു.

English Summary : Student was killed by a car in Kattakada, case 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com