ADVERTISEMENT

മലപ്പുറം ∙ എയ്ഡഡ്, അർധ സർക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ തദ്ദേശ സ്ഥാപന പ്രതിനിധികൾക്ക് ഇനി വർഷത്തിൽ പരമാവധി 30 ഡ്യൂട്ടി ലീവ്. ജനകീയാസൂത്രണ പ്രവർത്തനങ്ങള്‍ക്കായി നിലവിൽ ഇവർക്ക് പരമാവധി 15 ഡ്യൂട്ടി ലീവുണ്ട്. ഇതിനു പുറമേയാണ് തദ്ദേശഭരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് 15 ദിവസം അധിക അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. 

ഗ്രാമസഭ, വാർഡ് വികസന സമിതി, അയൽസഭ, വാർഡുതല സാനിറ്റേഷൻ കമ്മിറ്റി, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരിശീലനം, സെമിനാർ തുടങ്ങിയ പരിപാടികളിൽക്കൂടി പങ്കെടുക്കാനാണ് അധിക ഡ്യൂട്ടി ലീവ് അനുവദിച്ചത്. എയ്ഡഡ് സ്കൂൾ–കോളജ് അധ്യാപകർ, അധ്യാപകേതര ജീവനക്കാർ എന്നിവർക്കടക്കം ഈ ആനുകൂല്യം ലഭിക്കും.

എയ്ഡഡ് – അർധ സർക്കാർ സ്ഥാപന ജീവനക്കാർക്ക് ഡ്യൂട്ടി ലീവ് ആവശ്യപ്പെട്ട് കണ്ണൂർ ചെങ്ങളായി പഞ്ചായത്ത് അംഗം മൂസാൻകുട്ടി തേർളായി 2016 നവംബർ 5നും സഹകരണ സ്ഥാപനങ്ങളിലുള്ളവർക്ക് അവധി ആവശ്യപ്പെട്ട് മലപ്പുറം വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.മുസ്തഫ 2017 ജൂലൈ 12നും സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇതിനു പുറമേ 2017 ജൂലൈ 12ന് ചേർന്ന സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനവുമെടുത്തിരുന്നു. ഇവയെല്ലാം പരിഗണിച്ചാണു നടപടിയെന്ന് ഉത്തരവിലുണ്ട്.

English summary :   Fifteen additional duty leave for local governing  representatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com