എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ

Exam | Class room | Representational image (Photo - Mind Pro Studio/Shutterstock)
പ്രതീകാത്മക ചിത്രം. (Photo - Mind Pro Studio/Shutterstock)
SHARE

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷ അടുത്ത മാർച്ച് 4 മുതൽ 25 വരെയും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ മാർച്ച് 1 മുതൽ 26 വരെയും നടക്കും. ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. എസ്എസ്എൽസി ഐടി മോഡൽ പരീക്ഷ ജനുവരി 17 മുതൽ 29 വരെയും ഐടി മെയിൻ പരീക്ഷ ഫെബ്രുവരി 1 മുതൽ 14 വരെയും നടക്കും. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജനുവരി 22ന് ആരംഭിക്കും. പ്ലസ്‌വൺ, പ്ലസ്ടു മോഡൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 21 വരെയാണ്.

നിപ്പ: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നീട്ടി

തിരുവനന്തപുരം ∙ അടുത്ത തിങ്കളാഴ്ച തുടങ്ങാനിരുന്ന ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർ‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നിപ്പ വൈറസ് ബാധ കാരണം ഒക്ടോബർ 9,10,11,12,13 തീയതികളിലേക്കു മാറ്റി. ഡിഎൽഎഡ് പരീക്ഷകളും ഒക്ടോബർ 9 മുതൽ 21 വരെയായി പുനഃക്രമീകരിച്ചു.

English Summary: SSLC exam from March 4

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS