മൂന്നാർ ∙ വിഷം ഉള്ളിൽ ചെന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ബിരുദ വിദ്യാർഥിനി മരിച്ചു. കണ്ണൻദേവൻ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ പരേതനായ കറുപ്പസ്വാമി - ചന്ദന മേരി ദമ്പതികളുടെ മകൾ അർച്ചന (19) ആണു മരിച്ചത്.
ഉദുമൽപേട്ടയിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ്. രണ്ടു ദിവസം മുൻപാണു ഹോസ്റ്റൽ മുറിയിൽ വിഷ ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഇന്നലെ മരിച്ചു. സംസ്കാരം നടത്തി. സഹോദരൻ: അനീഷ്.
English Summary : Student who was undergoing treatment died after ingesting poison