കുടുംബവഴക്കിനൊടുവിൽ യുവതി കൊല്ലപ്പെട്ടു; ഭർത്താവ് പിടിയിൽ

Mail This Article
×
വെണ്ണിയോട് ∙ കുടുംബവഴക്കിനൊടുവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. കോട്ടത്തറ വെണ്ണിയോട് കൊളവയൽ വീട്ടിൽ മുകേഷ് (34) ആണ് ഭാര്യ അനീഷ(35) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായത്. മദ്യപാനത്തെത്തുടർന്നുണ്ടായ വഴക്കാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ചൊവ്വ രാത്രി പത്തരയോടെയാണ് സംഭവം.
മാതാവ് മാത്രമേ മുകേഷ് ആക്രമണം നടത്തുമ്പോൾ വീട്ടിലുണ്ടായിരുന്നുള്ളൂ. മുകേഷ് തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. നടവയൽ പുലച്ചിക്കുനി കോളനിയിലെ നീലകണ്ഠന്റെയും വൽസലയുടെയും മകളാണ് അനിഷ. സഹോദരങ്ങൾ: അനിത, അജയൻ.
English Summary : Husband arrested in case of murder of the young woman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.