ADVERTISEMENT

തിരുവനന്തപുരം∙ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതു കണ്ടെത്തി പിഴയീടാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപിച്ച നിരീക്ഷണക്യാമറകൾ വേഗത്തിൽ തകരാറിലായി. ചില സ്ഥലങ്ങളിൽ പിഴയീടാക്കി തുടങ്ങിയപ്പോഴും മറ്റു ചിലയിടത്ത് അതിനു മുൻപും ക്യാമറ കേടായി. 

തിരുവനന്തപുരം കോർപറേഷൻ 2018-19 കാലയളവിൽ 21 ലക്ഷം രൂപ മുടക്കി 15 ക്യാമറകൾ സ്ഥാപിച്ചിരുന്നു. ആദ്യഘട്ടങ്ങളിൽ മാലിന്യം തള്ളുന്നവരെയും വാഹനങ്ങളും കണ്ടെത്തി 41,930 രൂപ പിഴയീടാക്കി. എന്നാൽ, 2021 ഒക്ടോബർ മുതൽ ഇവ തകരാറിലായി. 

കായംകുളം നഗരസഭയിൽ 5 ലക്ഷം രൂപ മുടക്കി 5 ക്യാമറയും ആലപ്പുഴയിൽ 5 ലക്ഷം മുടക്കി 11 ക്യാമറയുമാണു സ്ഥാപിച്ചത്. വൈദ്യുതി കണക്‌ഷൻ കൊടുക്കാത്തതിനാൽ ഇവ പ്രവർത്തിച്ചില്ല. ഇതുമൂലം ഒരു രൂപ പോലും പിഴയായി ഈടാക്കാൻ സാധിച്ചില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. ഖജനാവിലെ പണം പാഴാക്കിയ ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക തിരികെ പിടിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. 

English Summary: The surveillance cameras installed by the local bodies to observe waste disposal in public places malfunctioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com