പേരു ചേർക്കാനുള്ള സമയം കഴിഞ്ഞു;പുതുക്കിയ തദ്ദേശ വോട്ടർപട്ടിക ഒക്ടോബർ 16ന്

Mail This Article
×
തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള അവസരം ഇന്നലെ കഴിഞ്ഞു. ഇന്നലെ വൈകിട്ട് 5 വരെ സ്വീകരിച്ച അപേക്ഷകൾ കണക്കിലെടുത്ത് പുതുക്കിയ അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 16ന് www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകൾ നീക്കം ചെയ്തും പുതിയ അപേക്ഷകരെ ഉൾപ്പെടുത്തിയും വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണ് ഇന്നലെ വരെ അപേക്ഷ സ്വീകരിച്ചത്. പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞതായി കമ്മിഷന്റെ അറിയിപ്പു വന്ന ശേഷമേ ഇനി അപേക്ഷിക്കാനാകൂ. ഉപതിരഞ്ഞെടുപ്പുകൾ വന്നാൽ ആ വാർഡുകളിലേക്കു മാത്രമായി പുതിയ അപേക്ഷകൾ സ്വീകരിച്ച് വോട്ടർ പട്ടിക പുതുക്കും.
English Summary: Revised Local Electoral Roll on October 16
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.