അയിത്ത വിവാദം: നിയമ നടപടികളിലേക്ക് നീങ്ങില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

Mail This Article
×
കാലടി∙ ക്ഷേത്ര അയിത്ത വിവാദത്തിൽ നിയമ നടപടികളിലേക്കു നീങ്ങില്ലെന്നു മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ നന്മയുണ്ടാകണമെന്നാണു കാഴ്ചപ്പാട്. അല്ലാതെ ഇതിന്റെ ഭാഗമായി സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. തെറ്റായ ചില കാര്യങ്ങൾ കാണുമ്പോൾ അതു ചൂണ്ടിക്കാണിക്കേണ്ട ബാധ്യതയുണ്ട്.
അതാണു പൊതുവേദിയിൽ ചൂണ്ടിക്കാണിച്ചത്. തിരുത്തേണ്ട ആളുകൾ തിരുത്താമെന്നു പറഞ്ഞിട്ടുണ്ട്. അതോടെ ആ വിഷയം കഴിഞ്ഞു. അദ്ദേഹം പറഞ്ഞു. ശബരിമല, മാളികപ്പുറം മുൻ മേൽശാന്തിമാരുടെ കൂട്ടായ്മ മേൽശാന്തി സമാജത്തിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ കാലടിയിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
English Summary : Minister K Radhakrishnan not for any legal action in discrimination issue
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.