ADVERTISEMENT

മാവേലിക്കര ∙ തെങ്ങിൽ ഏണി ചാരിവച്ചു തേങ്ങയിടാൻ ശ്രമിക്കവേ ഏണി മറിഞ്ഞ് വീടിന്റെ ഗേറ്റിനു മുകളിലേക്കു വീണയാൾ  കമ്പികൾ വയറ്റിൽ തുളഞ്ഞു കയറി മരിച്ചു.    തഴക്കര കുന്നം വിഷ്ണുഭവനിൽ വിജയകുമാറാണ് (വിജയൻ പിള്ള - 58)  മരിച്ചത്. അയൽവീട്ടിലെ ആവശ്യത്തിനു തേങ്ങയിടാൻ  ഇന്നലെ രാവിലെ 11ന്  ഏണിയിലൂടെ തെങ്ങിൽ കയറിയപ്പോഴാണ് അപകടം. 

തെന്നിമാറിയ ഏണിയിൽ നിന്നു വീടിന്റെ ഗേറ്റിനു മുകളിലേക്കു വീണ വിജയകുമാറിന്റെ വയറിൽ ഗേറ്റിന് മുകളിലെ കൂർത്ത കമ്പികൾ തുളഞ്ഞു കയറി. ഏതാനും മിനിറ്റുകൾ കമ്പിയിൽ കുരുങ്ങിക്കിടന്ന വിജയകുമാറിനെ നാട്ടുകാരെത്തി   ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ഉഷ. മക്കൾ: വിജയലക്ഷ്മി, വിഷ്ണു. മരുമകൻ: മഞ്ജേഷ് കുമാർ.

English Summary : Man fall from ladder, died in Mavelikara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com