ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭയിൽ 2015 മാർച്ച് 13നു കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോൾ വനിതാ എംഎൽഎമാരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സീറ്റിനു ചുറ്റും പ്രതിപക്ഷം വിന്യസിച്ചത് മുഖ്യമന്ത്രിയെ അപമാനിക്കാനും കയ്യേറ്റം ചെയ്യാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നു ക്രൈംബ്രാഞ്ചിന് അന്നത്തെ മന്ത്രി കെ.സി.ജോസഫ് മൊഴി നൽകി. അവരുടെ അക്രമത്തിൽ നിന്നു മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണു ഭരണപക്ഷത്തെ എംഎൽഎമാരായ ശിവദാസൻനായരും എം.എ.വാഹിദും ശ്രമിച്ചത്. സഭ നടക്കുമ്പോൾ പ്രതിപക്ഷ എംഎൽഎമാർ ചട്ടങ്ങൾക്കു വിരുദ്ധമായി തങ്ങളുടെ സീറ്റ് വിട്ട് ഭരണകക്ഷി ബെഞ്ചിലെത്തിയാണ് അതിക്രമങ്ങൾ നടത്തിയതെന്നും ഭരണകക്ഷി എംഎൽഎമാർ തങ്ങളുടെ ബെഞ്ചുകളിൽ തന്നെയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

പ്രതിപക്ഷം നടത്തിയ അഴിഞ്ഞാട്ടവും അതിക്രമവും ആസൂത്രിതമായിരുന്നു. അതിക്രമങ്ങൾ നടന്നതെല്ലാം സ്പീക്കറുടെ ഡയസിലും ഭരണകക്ഷി ബെഞ്ചുകളിലുമാണ്. എന്തുവന്നാലും കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവടക്കമുള്ള നേതാക്കൾ തലേദിവസം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ തിരക്കഥ തയാറാക്കിയാണ് അക്രമം നടത്തിയതെന്നു ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ കെ.സി.ജോസഫ് പറഞ്ഞു. 

English Summary: 'Kerala Legislative assembly violence scripted': KC Joseph's statement to Crime Branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com