ADVERTISEMENT

കട്ടപ്പന ∙ ഇടുക്കിയിലെ മുതിർന്ന കോൺഗ്രസ് നേതാവും 52 വർഷം ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായിരുന്ന ചങ്ങനാശേരി കരിമറ്റം കെ.വി.ജോർജ് (88) അന്തരിച്ചു. വണ്ടൻമേട് പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. ഇടുക്കി ഡിസിസി വൈസ് പ്രസിഡന്റായും സ്പൈസസ് ബോർഡ്, പ്ലാന്റേഷൻ ലേബർ കമ്മിറ്റി എന്നിവയിൽ അംഗമായും പ്രവർത്തിച്ചു. കെപിസിസി അംഗവുമായിരുന്നു. നാഷനൽ എസ്റ്റേറ്റ് വർക്കേഴ്സ് കോൺഗ്രസിന്റെ സ്ഥാപക നേതാവാണ്. മികച്ച കർഷക തൊഴിലാളി സംഘടനാ പ്രവർത്തനത്തിന് 2016ൽ ദേശീയ പുരസ്കാരം ലഭിച്ചു.

മൃതദേഹം നാളെ വൈകിട്ട് 3നു ചങ്ങനാശേരി അസംപ്ഷൻ കോളജിനു സമീപത്തെ വീട്ടിലെത്തിക്കും. സംസ്കാരം ഒന്നിനു 3.30നു ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ.

ഭാര്യ: കൂത്രപ്പള്ളി പൂവത്തുംമൂട്ടിൽ പൊന്നമ്മ ജോർജ്. മക്കൾ: ജിജി ജോർജ് (ബിസിനസ്), ജിമി രാജു (മാനേജിങ് ഡയറക്ടർ, ഗ്രാൻഡ്മാസ് ഫുഡ് പ്രോഡക്ട്സ്, മൂവാറ്റുപുഴ), ഡോ. ജിജോ കരിമറ്റം ജോർജ് (എംഡി, ഡോ. ജിജോസ് സ്കാൻ, കോട്ടയം). മരുമക്കൾ: ആലപ്പുഴ കാവാലൻ ജിസ്‌മോൾ ജിജി, കാക്കനാട്ട് രാജു ജേക്കബ് (കെ.പി.ചാക്കോ ഗോൾഡ്, കോതമംഗലം), ഇരിങ്ങാലക്കുട ഇരിമ്പൻ ഡോ. അനിത മേരി ജിജോ.

English Summary : Karimattom KV George passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com