ADVERTISEMENT

കോട്ടയം ∙ ഫിലിപ്പീൻസിൽ കാണുന്ന വാഴയിനമായ ‘അബാക്ക’യുടെ നാര് ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരത്തിൽ ലാഭകരമായി വ്യവസായ ഉൽപന്നങ്ങൾ ഉണ്ടാക്കാമെന്നു കണ്ടെത്തി മലയാളി ഗവേഷകൻ പേറ്റന്റ് സ്വന്തമാക്കി. പാത്താമുട്ടം സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസി. പ്രഫസർ റിറ്റിൻ ഏബ്രഹാം കുര്യനാണു പേറ്റന്റ് നേടിയത്. ഈ നാര് പ്ലൈവുഡ് നിർമാണത്തിന് ഉൾപ്പെടെ ഉപയോഗിക്കാമെന്നാണു കണ്ടെത്തൽ. റിട്ടയേഡ് അധ്യാപകരായ എടത്വ ചെത്തിപ്പുരയ്ക്കൽ സി.എ.കുര്യന്റെയും സൂസൻ കുര്യന്റെയും മകനാണു റിറ്റിൻ.

English Summary : Plywood from banana fiber; keralite got patent 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com