ADVERTISEMENT

കൊച്ചി ∙ ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല ഹൈക്കോടതിയെ സമീപിച്ചതിൽ സംസ്ഥാന സർക്കാരിന് അതൃപ്തിയുണ്ടായിരുന്നുവെന്നു സൂചിപ്പിച്ച് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. 

വിഷയത്തിൽ ഹൈക്കോടതി ഇടപെടലുണ്ടായ ശേഷം എന്തിനാണു ഹൈക്കോടതിയെ സമീപിച്ചതെന്നു സർക്കാരിന്റെ ഭാഗത്തു നിന്നു ചോദ്യമുണ്ടായി. 

എന്തിനാണു കേസ് കൊടുത്തതെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിയും ചോദിച്ചു. മരിച്ചതു എന്റെ കുട്ടിയാണെന്നാണു മറുപടി നൽകിയതെന്നും ഐഎംഎ കൊച്ചിയുടെ പ്രവർത്തനങ്ങളും ഭാരവാഹികളുടെ സ്ഥാനമേൽക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

English Summary:

Dr Vandana Das Murder: Health University Vice-Chancellor says about government's displeasure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com