ADVERTISEMENT

കോട്ടയം ∙ മൈക്കിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ മൈക്ക് ഓപ്പറേറ്ററോടു ദേഷ്യപ്പെടുന്നതിനെ വിമർശിച്ച് ധ്യാനപ്രസംഗകൻ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. പാലായിൽ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മൈക്കിന്റെ പ്രശ്നത്തിനു മൈക്ക് ഓപ്പറേറ്ററെ അസഭ്യം പറയുന്നത് സംസ്കാരം, അന്തസ്സ്, പഠനമില്ലായ്മ, വളർന്നുവന്ന പശ്ചാത്തലം എന്നിവയുടെ കുഴപ്പമാണെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സാധാരണക്കാരായ ലൈറ്റ് ആൻഡ് സൗണ്ട് പ്രവർത്തകരോട് വേദികളിൽ ക്ഷോഭിച്ചത് അവർ വിലകുറഞ്ഞ മനുഷ്യരായതിനാലാണെന്നുമായിരുന്നു ഫാ. പുത്തൻപുരയ്ക്കലിന്റെ വിമർശനം.

English Summary:

Fr Joseph Puthenpurakal against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com