ADVERTISEMENT

തിരുവനന്തപുരം∙ 28ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് നവാഗത സംവിധായകന്റേത് ഉൾപ്പെടെ രണ്ടു ചിത്രങ്ങൾ തിരഞ്ഞെടുത്തു. ഡോൺ പാലത്തറയുടെ ‘ഫാമിലി’, നവാഗത സംവിധായകൻ ഫാസിൽ റസാഖിന്റെ ‘തടവ്’ എന്നീ സിനിമകളാണ് തിരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങൾ തിരഞ്ഞെടുത്തു. 

8 നവാഗത സംവിധായകരുടേതും 2 വനിത സംവിധാകരുടെയും ഉൾപ്പെടെയാണിത്. നവാഗത സംവിധായകരായ ആനന്ദ് ഏകർഷിയുടെ ‘ആട്ടം’, ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’, കെ. റിനോഷുന്റെ ‘ഫൈവ് ഫസ്റ്റ് ഡേറ്റ്സ്’, വി. ശരത്കുമാറിന്റെ ‘നീലമുടി’, ഗഗൻദേവിന്റെ ‘ആപ്പിൾ ചെടികൾ’, ശ്രുതി ശരണ്യത്തിന്റെ ‘ബി 32 മുതൽ 44 വരെ’ , വിഘ്നേഷ് പി. ശശിധരന്റെ ‘ഷെഹർ സാദേ’, സുനിൽ കുടമാളൂറിന്റെ ‘വലസൈ പറവകൾ’ എന്നിവയും പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ദായം’, സതീഷാ ബാബുസേനൻ,സന്തോഷ് ബാബു സേനൻ എന്നിവർ ചേർന്നൊരുക്കിയ ‘ആനന്ദ് മോണോലിസ മരണവും കാത്ത്’, രഞ്ജൻ പ്രമോദിന്റെ ‘ഒ ബേബി’, ജിയോബേബിയുടെ ‘കാതൽ, ദ കോർ’ എന്നീ ചിത്രങ്ങളുമാണ് ‌‌‌‌തിരഞ്ഞെടുത്തത്. 

English Summary:

IFFK Malayalam Movies Selected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com