ADVERTISEMENT

കണ്ണൂർ ∙ കോക്ലിയർ ഇംപ്ലാന്റ് ചെയ്ത കുട്ടികളോടു സർക്കാർ കാണിക്കുന്നതു ക്രൂരമായ അവഗണന. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, അപ്ഗ്രേഡിങ് എന്നിവയ്ക്കായി ശേഖരിച്ച തുകയിൽ 3 കോടി രൂപയോളം ബാക്കിയുണ്ടായിട്ടും ഒരുവർഷമായി കാതടഞ്ഞു കാത്തിരിക്കുകയാണു കുട്ടികൾ. നാനൂറിലേറെ കുട്ടികളാണ് അറ്റകുറ്റപ്പണിക്കും ഉപകരണങ്ങളുടെ അപ്ഗ്രേഡിങ്ങിനും കനിവുതേടി കാത്തിരിക്കുന്നത്. 

മുൻകാലങ്ങളിൽ ഉപകരണങ്ങൾ കേടായാൽ തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് അറ്റകുറ്റപ്പണി ചെയ്തുകൊടുത്തിരുന്നു. എന്നാൽ, 2019 ൽ ഇതു നിർത്തലാക്കി. സാമൂഹികസുരക്ഷാ മിഷൻ (കെഎസ്എസ്എം) വഴി ചെയ്തു നൽകുമെന്നാണ് അന്നു നൽകിയ ഉറപ്പ്. ഇതിന്റെ ചെലവിലേക്ക് ഓരോ കുട്ടിക്കും 50,000 രൂപ വീതം തദ്ദേശസ്ഥാപനങ്ങൾ കെഎസ്എസ്എമ്മിൽ അടയ്ക്കാനും തദ്ദേശവകുപ്പ് ഉത്തരവിട്ടു. ഇങ്ങനെ ശേഖരിച്ച തുകയിലാണ് 3 കോടി രൂപയോളം ഉപയോഗിക്കാതെ കിടക്കുന്നത്. 

‘ശ്രുതിതരംഗം’ പദ്ധതി കെഎസ്എസ്എമ്മിൽ നിന്നു സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലേക്കു (എസ്എച്ച്എ) മാറ്റാൻ കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ നിർദേശം വന്നു. ഇതോടെ അറ്റകുറ്റപ്പണിയും അപ്ഗ്രേഡിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ എസ്എച്ച്എ വഴിയായി. തുടർന്ന് ഓഗസ്റ്റ് 21ന് കെഎസ്എസ്എം 2.12 കോടി രൂപ എസ്എച്ച്എക്കു കൈമാറി. 495 അപേക്ഷകൾക്കുള്ള തുകയായിരുന്നു ഇത്. 78,06,932 രൂപ കൂടി കെഎസ്എസ്എം അക്കൗണ്ടിൽ ബാക്കിയുണ്ട്. ഗുണഭോക്താക്കളുടെ പട്ടിക സഹിതം തുക ലഭിച്ചിട്ടും ആരോഗ്യവകുപ്പ് വൈകിപ്പിക്കുകയാണെന്ന് കോക്ലിയർ ഇംപ്ലാന്റീസ് ചാരിറ്റബിൾ സൊസൈറ്റി (സിയാസ്) ചൂണ്ടിക്കാട്ടി. 

English Summary:

Cochlear Implant maintenance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com