ADVERTISEMENT

തിരുവനന്തപുരം∙ കെ ഫോൺ പദ്ധതിയുടെ സൗജന്യ ബിപിഎൽ കണക്‌ഷൻ മുട്ടാപ്പോക്കു ന്യായത്തിൽ തട്ടി ഇഴയുന്നു. 14,000 ബിപിഎൽ കുടുംബങ്ങൾക്ക് ഉദ്ഘാടന ഘട്ടത്തിൽ തന്നെ കണക്‌ഷൻ നൽകേണ്ടതായിരുന്നെങ്കിലും പ്രവർത്തനോദ്ഘാടനം കഴിഞ്ഞ് 5 മാസമായിട്ടും 4867 കണക്‌ഷൻ മാത്രമാണു നൽകിയത്. 

  തദ്ദേശവകുപ്പ് നൽകിയ ബിപിഎൽ കുടുംബങ്ങളുടെ പട്ടികയിൽ ഫോൺ നമ്പർ കൃത്യമല്ലെന്നും ഇക്കാരണത്താൽ ഗുണഭോക്താവിനെ കണ്ടെത്താനാകുന്നില്ലെന്നുമാണ് ഇപ്പോൾ പറയുന്ന കാരണം. 

  തദ്ദേശസ്ഥാപനങ്ങളിൽ അന്വേഷിച്ചാൽ ഗുണഭോക്താവിന്റെ വീട് കണ്ടെത്താൻ പ്രയാസമില്ലെന്നിരിക്കെയാണ് ഈ തടസ്സവാദം. ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി 6800 പേരുടെ പട്ടിക 6 മാസം മുൻപു തിരിച്ചയച്ചിരുന്നു. 

ഈ പട്ടിക പരിഷ്കരിച്ച് തദ്ദേശവകുപ്പ് വീണ്ടും നൽകിയപ്പോഴാണു വീണ്ടും പിശകുണ്ടെന്ന വാദം. 2024 മാർച്ചിനകം 70,000 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ കെ ഫോൺ കണക്‌ഷൻ നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരിക്കെയാണ്, ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 14,000 കണക്‌ഷന്റെ പകുതി പോലും പൂർത്തീകരിക്കാനാകാത്തത്.

കണക്‌ഷൻ നൽകാൻ കരാറെടുത്ത സ്ഥാപനത്തിന്റെ മെല്ലെപ്പോക്കും പദ്ധതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബിപിഎൽ കുടുംബങ്ങളിൽ സൗജന്യ കണക്‌ഷൻ നൽകാൻ 5.04 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ അനുവദിച്ചിരുന്നു. 

കണക്‌ഷൻ നൽകിത്തുടങ്ങാത്തതിനാൽ വർഷാവസാനം ഈ തുക തിരിച്ചെടുത്തു.

English Summary:

KFON: Confusion over 14000 BPL customers payment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com