ADVERTISEMENT

വെള്ളൂർ ∙ ചികിത്സയ്ക്കെത്തിയ ബാങ്ക് പ്രസിഡന്റ് തടഞ്ഞുവച്ചു; വനിതാ ഡോക്ടർ കുഴഞ്ഞുവീണു. വീഴ്ചയിൽ തലയ്ക്കു പരുക്കേറ്റ വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ശ്രീജ രാജിനെ (37)  വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളൂർ 785–ാം നമ്പർ സർവീസ് സഹകരണബാങ്കിന്റെ പ്രസിഡന്റ് വി.എ.ഷാഹിമിനെതിരെ ശ്രീജ രാജ് വെള്ളൂർ പൊലീസിന് മൊഴി നൽകി. അന്വേഷണം ആരംഭിച്ചതായി വെള്ളൂർ പൊലീസ് പറഞ്ഞു.

രണ്ട് ഡോക്ടർമാരുള്ള ആശുപത്രിയിൽ ഇന്നലെ ഡോ. ശ്രീജ മാത്രമേ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. 160ൽ അധികം രോഗികളാണ് ഒപിയിൽ എത്തിയതെന്നും ശ്രീജ പൊലീസിനോടു പറഞ്ഞു. രാവിലെ 9 മുതൽ 2 വരെയാണ് ആശുപത്രിയിലെ ഒപി സമയമെന്നും രണ്ടരയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോൾ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് ശ്രീജയുടെ പരാതി.

ഇതോടെ കുഴഞ്ഞുവീണ് ബോധരഹിതയായി. നഴ്സുമാർ പ്രാഥമികശുശ്രൂഷ നൽകി. വെള്ളൂർ പൊലീസും ജീവനക്കാരും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അതേസമയം, പനിക്കു മരുന്നു വാങ്ങാൻ ഇന്നലെ ഉച്ചയ്ക്ക് 1.40ന് ആശുപത്രിയിൽ എത്തിയപ്പോൾ സമയം കഴിഞ്ഞു എന്നു പറഞ്ഞ് ഡോക്ടർ ചികിത്സ നിഷേധിച്ചെന്നു ഷാഹിം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയതായും ഷാഹിം പറഞ്ഞു.

English Summary:

Female doctor collapsed in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com