ADVERTISEMENT

കോലഞ്ചേരി ∙ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഭാരവാഹികളായി ജോസഫ് മാർ ഗ്രിഗോറിയോസ് (മെത്രാപ്പൊലീത്തൻ ട്രസ്റ്റി), ഫാ. റോയി ജോർജ് കട്ടച്ചിറ, (വൈദിക ട്രസ്റ്റി), തമ്പു ജോർജ് തുകലൻ (അൽമായ ട്രസ്റ്റി), ജേക്കബ് സി. മാത്യു (സഭാ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. 5 വർഷമാണ് കാലാവധി. മെത്രാപ്പൊലീത്തൻ ട്രസ്റ്റിയെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്.

പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന അസോസിയേഷൻ യോഗത്തിൽ പള്ളി പ്രതിനിധികളായ 2169 പേർ വോട്ട് രേഖപ്പെടുത്തി. കൊച്ചി ഭദ്രാസനാധിപനായ ജോസഫ് മാർ ഗ്രിഗോറിയോസ് (63) നിലവിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും കാതോലിക്കറ്റ് അസിസ്റ്റന്റുമാണ്.

കൊല്ലം ഭദ്രാസന മുൻ വൈദിക സെക്രട്ടറിയാണ് ഫാ.റോയി ജോർജ് കട്ടച്ചിറ (52). കണ്ടനാട് വിശുദ്ധ മർത്തമറിയം പള്ളി ഇടവകാംഗമായ തമ്പു ജോർജ് തുകലൻ (62) മുൻപ് സഭാ സെക്രട്ടറി, അൽമായ ട്രസ്റ്റി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൊച്ചിൻ റിഫൈനറി റിട്ട. ഉദ്യോഗസ്ഥനായ ജേക്കബ് സി.മാത്യു (61) കിഴക്കമ്പലം താമരച്ചാൽ സെന്റ് മേരീസ് വലിയ പള്ളി ഇടവകയിലെ ചക്കരക്കാട്ട് കുടുംബാംഗമാണ്.

English Summary:

Joseph Mar Gregorios Metropolitan Trustee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com