ADVERTISEMENT

കൊച്ചി ∙ സർക്കാർ ഉത്തരവിനെത്തുടർന്നു സ്ഥാനമൊഴിയേണ്ടിവന്ന റജിസ്ട്രാർക് പദവി തുടരാൻ അതേ സർക്കാരിനു കീഴിലെ നിയമ സർവകലാശാല പുതിയ തസ്തിക സൃഷ്ടിച്ചു. റജിസ്ട്രാറുടെ അതേ ശമ്പളം പുതിയ തസ്തികയിൽ അനുവദിച്ച സർവകലാശാല അദ്ദേഹം വിരമിക്കുന്നതോടെ ആ തസ്തിക ഇല്ലാതാവുമെന്നും ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് ചാൻസലറായ കൊച്ചിയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസി (നുവാൽസ്)ലാണു നിയമവിരുദ്ധ തീരുമാനം. 

സർവകലാശാലാ റജിസ്ട്രാർമാരുടെ കാലാവധി സർക്കാർ 4 വർഷമായി ചുരുക്കിയതോടെയാണു നുവാൽസ് റജിസ്ട്രാർക്കു സ്ഥാനമൊഴിയേണ്ടി വന്നത്. 2015 ൽ നിയമിതനായ ഇദ്ദേഹം അതിനകം എട്ടര വർഷം പൂർത്തിയാക്കിയിരുന്നു. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകളില്ലാതെയായിരുന്നു ഇത്. എന്നാൽ സ്ഥാനമൊഴിയുന്ന ഇദ്ദേഹത്തിനു വേണ്ടി സ്പെഷൽ ഓഫിസർ തസ്തികയുണ്ടാക്കി റജിസ്ട്രാറുടെ ശമ്പളത്തോടെ നിയമനം നൽകിയിരിക്കുകയാണിപ്പോൾ. അദ്ദേഹം വിരമിക്കുന്നതോടെ ആ തസ്തിക ഇല്ലാതാവുമെന്നും സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ ഉത്തരവിറക്കി. ഇദ്ദേഹത്തിന്റെ കാലത്തു നടത്തിയ പല നിയമനങ്ങൾക്കെതിരെയും ആക്ഷേപമുയർന്നിട്ടുണ്ട്.

ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടർ ആൻഡ് സ്റ്റുഡന്റ്സ് വെൽഫെയർ ഓഫിസർ തസ്തികയിൽ നിയമിച്ചയാളെ കഴിഞ്ഞമാസം ഫിസിക്കൽ എജ്യുക്കേഷൻ അസി. ഡയറക്ടർ തസ്തികയിലേക്കു മാറ്റി നിയമിച്ചു. 2 തസ്തികകളിലേക്കും യോഗ്യത വ്യത്യസ്തമാണ്. എന്നാൽ രണ്ടിലും ഒരേ ശമ്പളമാണെന്ന കാരണം പറഞ്ഞാണു എക്സിക്യൂട്ടീവ് കൗൺസിൽ അജൻഡയിൽ ഇൗ നിയമനം തിരുകിക്കയറ്റിയത്. ഇതേ വ്യക്തിയുടെ ആദ്യ നിയമനം തന്നെ ചോദ്യം ചെയ്തുള്ള പരാതി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഇരിക്കെയാണു പുതിയ അനധികൃത നിയമനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com