ADVERTISEMENT

പാറശാല (തിരുവനന്തപുരം) ∙ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ സീനിയർ വിദ്യാർഥികളുടെ സംഘം റാഗ് ചെയ്തതായി പരാതി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ ഒന്നാം വർഷ ഇക്കണോമിക്സ് വിദ്യാർഥി കുടപ്പനമൂട് സ്വദേശി ബി.ആർ.നീരജ് ആണ് പാറശാല പെ‍ാലീസ്, കോളജ് പ്രിൻസിപ്പൽ എന്നിവർക്കു പരാതി നൽകിയത്. 

26ന് ഉച്ചഭക്ഷണത്തിനു ശേഷം ക്ലാസിൽ നിന്നു പുറത്തിറങ്ങിയ നീരജിനെ സീനിയർ വിദ്യാർഥികളായ 5 പേർ ചേർന്നു കോളജ് വളപ്പിലുള്ള കാടു പിടിച്ച സ്ഥലത്തേക്ക് കെ‍ാണ്ടുപോയി ക്രൂരമായി മർദിക്കുകയും വിവസ്ത്രനാക്കി മെ‍ാബൈൽ ഫോണിൽ ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണു പരാതി. തറയിൽ വീണപ്പോൾ ചിലർ നെഞ്ചിൽ ചവിട്ടിയതായും പരാതിയിൽ പറയുന്നു.

English Summary:

Raging: Student brutally beaten and taken nude picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com