ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്ത തവണ ഹർജി പരിഗണിക്കുന്ന 31വരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിർദേശിച്ചു. ശിവകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് സി.എസ്. ഡയസാണു നിർദേശം നൽകിയത്. ഹർജിയിൽ വിശദീകരണത്തിനു പൊലീസ് സമയം തേടിയിട്ടുണ്ട്.

നിക്ഷേപകനായ കല്ലിയൂർ സ്വദേശി മധുസൂദനൻ നായരുടെ പരാതിയിൽ കരമന പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്. ബാങ്കിലെ എ ക്ലാസ് അംഗമായ ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണു കേസ്. ശിവകുമാർ പറഞ്ഞിട്ടാണു പണം നിക്ഷേപിച്ചതെന്നാണു മധുസൂദനൻ നായർ പൊലീസിനു നൽകിയ മൊഴി. എന്നാൽ തനിക്കു സൊസൈറ്റിയുമായി ബന്ധമില്ലെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും ഹർജിയിൽ അറിയിച്ചു. സൊസൈറ്റിയുടെ പ്രസിഡന്റോ ബോർ‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമോ ആയിരുന്നില്ലെന്നും വ്യക്തമാക്കി.

English Summary:

High Court stopped V.S. Shivakumar's arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com