ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതി നിരക്കിനു പിന്നാലെ വാട്ടർ ചാർജും കൂടും. ഏപ്രിൽ 1 മുതൽ 5 % വർധനയാണ് ഉണ്ടാകുക. ഇതുസംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാരിനു ശുപാർശ നൽകും. വർധന പ്രാബല്യത്തിലായാൽ പ്രതിമാസ ബില്ലിൽ 3.50 രൂപ മുതൽ 60 രൂപ വരെ കൂടും. കടമെടുപ്പു പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥ പ്രകാരം 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു. അടുത്ത വർഷവും ഇതു തുടരണമെന്നാണ് കേന്ദ്ര നിർദേശം. ഈ വർഷം ഫെബ്രുവരി 3 മുതൽ ലീറ്ററിന് ഒരു പൈസ വർധന പ്രാബല്യത്തിലായി.

വൈദ്യുതി നിരക്കിനു പുറമേ വാട്ടർ ചാർജും കൂട്ടേണ്ടതുണ്ടോ എന്ന ചോദ്യവും സർക്കാരിനു മുന്നിലുണ്ട്. നിരക്കു വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ജല അതോറിറ്റി. സെപ്റ്റംബർ 30 വരെയുള്ള കണക്കു പ്രകാരം 2,865.17 കോടി രൂപയുടെ അധിക ചെലവ് നിറവേറ്റാൻ കഴിയാത്ത സ്ഥിതിയാണ്. വൈദ്യുതി ചാർജ് ഇനത്തിൽ കെഎസ്ഇബിക്കു മാത്രം കൊടുക്കേണ്ടത് 1,554.93 കോടി രൂപയാണ്. പെൻഷൻകാർക്ക് കൊടുക്കേണ്ട 150.11 കോടി രൂപയും കുടിശിക ഇനത്തിൽ ഉൾപ്പെടുന്നു. കുടിശിക  കൊടുത്തു തീർക്കാൻ നിരക്കു വർധന നടപ്പാക്കണം എന്ന നിലപാടാണ് ജലഅതോറിറ്റിക്ക്. നിരക്കു വർധനയിലൂടെ വർഷം 45 കോടി രൂപ അധിക വരുമാനമായി ലഭിക്കുമെന്നാണു വിലയിരുത്തൽ.

English Summary:

Water charges will also increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com