ADVERTISEMENT

തിരുവനന്തപുരം ∙ വിലക്കു ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയെന്നതിൽ പാർട്ടി അന്വേഷണം നേരിടുന്ന കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ അച്ചടക്കസമിതി 8–ാം തീയതി വീണ്ടും കേൾക്കും. ഇന്നലെ സമിതിക്കു മുൻപിൽ രണ്ടു മണിക്കൂർ വിശദീകരണം നൽകിയ ഷൗക്കത്ത് പലസ്തീൻ പരിപാടി സംബന്ധിച്ച തന്റെ നിലപാടിൽ ഉറച്ചുനിന്നു. എഴുതിത്തയാറാക്കിയ വിശദീകരണവും നൽകി. സമിതിയുടെ തീരുമാനം വരുന്നതുവരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനു വിലക്കുള്ളതിനാൽ എത്രയും വേഗം തീരുമാനമുണ്ടാകണമെന്ന് ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടതായാണു വിവരം.

പലസ്തീൻ ഐക്യദാർഢ്യ പരിപാടിയുമായി ബന്ധപ്പെട്ടു താൻ നടത്തിയ പ്രവർത്തനത്തിൽ പാർട്ടിക്കു തെറ്റിദ്ധാരണയുണ്ടെങ്കിൽ അതു മാറ്റുകയാണ് ഉദ്ദേശ്യമെന്ന് അച്ചടക്കസമിതിക്കു മുൻപിൽ ഹാജരാകുന്നതിനു മുൻപു ഷൗക്കത്ത് മാധ്യമങ്ങളോടു പറഞ്ഞു.

∙  'ആര്യാടൻ ഷൗക്കത്തിനായി സിപിഎം വെറുതേ വെള്ളംവച്ചു കാത്തിരിക്കേണ്ട. അടുത്തിടെ ഇങ്ങനെ സിപിഎം ക്ഷണിച്ചതെല്ലാം അബദ്ധമായി. വളരെ കഷ്ടപ്പെട്ടു സിപിഎം ക്ഷണിച്ചുകൊണ്ടുപോയ കെ.വി.തോമസിന്റെ അവസ്ഥ കാണുന്നതല്ലേ?' - തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ

English Summary:

Disciplinary committee will hear Aryadan Shaukat again on the November 8th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com