ADVERTISEMENT

കോട്ടയം ∙ മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ–ഇൻ–ചാർജും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും താന്ത്രിക് ചിത്രകാരനുമായ കെ.എ.ഫ്രാൻസിസിന്റെ (76) സംസ്കാരം ഇന്നു വൈകിട്ട് നാലിന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം താഴത്തങ്ങാടി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ നടക്കും. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ തൃശൂരിൽ മകളുടെ വസതിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

തൃശൂർ ലളിതകലാ അക്കാദമിയിലും കോട്ടയം പ്രസ് ക്ലബ്ബിലും പൊതുദർശനത്തിനുശേഷം മൃതദേഹം പുത്തനങ്ങാടിയിലെ വസതിയിലെത്തിച്ചു. മലയാള മനോരമയ്ക്കുവേണ്ടി മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു അന്തിമോപചാരം അർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.

English Summary:

Tribute to KA Francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com