ADVERTISEMENT

തിരുവനന്തപുരം ∙ കരിങ്കല്ലിലെ അസിഡിറ്റി (അമ്ലത്വം) കേരളത്തിലെ റോഡുകൾ തകരാൻ കാരണമാകുന്നുവെന്നു കണ്ടെത്തൽ. റോഡ് നിർമാണത്തിനുപയോഗിക്കുന്ന മെറ്റലിലെ അമ്ല സാന്നിധ്യം കാരണം മെറ്റലുമായി ചേർക്കുന്ന ബിറ്റുമിനസ് മിശ്രിതത്തെക്കാൾ ആകർഷണം വെള്ളത്തോട് ഉണ്ടാകുന്നു. ഇതാണ് ടാർ ഇളകി മെറ്റൽ വേർപെട്ട് റോഡ് തകരാൻ കാരണമെന്നു കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (കെഎച്ച്ആർഐ) ഫ്ലെക്സിബിൾ പേവ്മെന്റ് ഡിവിഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തി. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്വാറികളിൽ നിന്നു ശേഖരിച്ച കരിങ്കല്ലാണ് പഠനത്തിന് ഉപയോഗിച്ചത്. കേരളത്തിൽ റോഡ് നിർമാണത്തിനുപയോഗിക്കുന്ന പശ്ചിമ ഘട്ടത്തിലെ പാറകളിൽ പൊതുവേ കൂടിയ അളവിൽ സിലിക്ക അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി. ഇതാണ് മെറ്റലിന്റെ അമ്ല സ്വഭാവത്തിനു കാരണം. 

നിശ്ചിത അളവിൽ ചുണ്ണാമ്പ് പൊടി, സിമന്റ് തുടങ്ങിയവ നിർമാണ വേളയിൽ ബിറ്റുമിനസ് മിശ്രിതത്തിലേക്കു ചേർത്ത് ഉപയോഗിച്ചാൽ മെറ്റലിന്റെ അമ്ല സ്വഭാവം കുറയ്ക്കാൻ കഴിയുമെന്നു പഠനം ശുപാർശ ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം റോഡുകൾ തകരുന്നതിനെക്കുറിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് പഠനം നടത്തിയത്. പഠന റിപ്പോർട്ട് ഇന്നു മന്ത്രി പ്രകാശനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് നിർമാണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് എൻജിനീയർമാർക്കു പരിശീലനവും നൽകും. 

എന്താണ് സിലിക്ക? 

സിലിക്കൺ, ഓക്സിജൻ എന്നിവയുടെ സംയുക്തമായ സിലിക്കൺ ഡയോക്സൈഡ് ആണ് സിലിക്ക. സാധാരണ മണ്ണിന്റെയും കല്ലിന്റെയും അടിസ്ഥാന ഘടകമാണിത്. 

English Summary:

Kerala roads collapse due to acidity in granite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com