ADVERTISEMENT

തിരൂർ (മലപ്പുറം) ∙ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു വേദിക്കരികിലെത്താൻ സ്കൂളിന്റെ മതിൽ പൊളിച്ചു. തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ മതിലാണു പൊളിച്ചത്. ഇവിടെ പ്രധാന കവാടത്തിലൂടെ ബസിന് ഉള്ളിലേക്കു കടക്കാൻ സാധിക്കില്ല. മതിൽ പൊളിച്ച ഭാഗത്തുണ്ടായിരുന്ന അഴുക്കുചാൽ പാറപ്പൊടിയിട്ടു മൂടി ബസിനു വഴിയൊരുക്കി.

നവകേരള സദസ്സ് നടക്കുന്ന തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ച ഭാഗത്തെ അഴുക്കുചാൽ പാറപ്പൊടിയിട്ടു മൂടുന്നു.
നവകേരള സദസ്സ് നടക്കുന്ന തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ച ഭാഗത്തെ അഴുക്കുചാൽ പാറപ്പൊടിയിട്ടു മൂടുന്നു.

പരിപാടി കഴിഞ്ഞാലുടൻ മതിലിന്റെ പൊളിച്ച ഭാഗം തിരികെ നിർമിച്ചു നൽകുമെന്നു സംഘാടക സമിതി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ യു. സൈനുദ്ദീൻ പറഞ്ഞു. സർക്കാരിന്റെ വാർഷികാഘോഷ പരിപാടിക്കും മതിൽ പൊളിക്കുകയും തുടർന്ന് കെട്ടിക്കൊടുക്കുകയും ചെയ്തിരുന്നെന്നു സൈനുദ്ദീൻ പറഞ്ഞു. 

English Summary:

School wall demolished for entry of Nava Kerala bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com