വൈദ്യുതി ബിൽ കുടിശിക തീർപ്പാക്കിയാൽ സമ്മാനം
Mail This Article
×
തിരുവനന്തപുരം∙ വൈദ്യുതി ബിൽ കുടിശികയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പങ്കെടുക്കുന്നവർക്ക് ബോർഡിന്റെ സമ്മാനം. ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപയോക്താവിനാണ് സമ്മാനം. പദ്ധതിയുടെ ഭാഗമായി അടച്ച ആകെ പലിശ തുകയുടെ 4% കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. 30 വരെ പണമടയ്ക്കുന്നവരുടെ നറുക്കെടുപ്പ് ഡിസംബർ ആദ്യ വാരവും ഡിസംബറിൽ പണമടയ്ക്കുന്നവരുടെ നറുക്കെടുപ്പ് ജനുവരി ആദ്യ വാരവും നടത്തും. https://ots.kseb.in എന്ന വെബ് പോർട്ടൽ വഴി കുടിശിക സംബന്ധിച്ച വിശദാംശങ്ങൾ അറിയാനും പണമടയ്ക്കാനും കഴിയും.
English Summary:
Gift on settlement of electricity bill arrears
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.