ADVERTISEMENT

സീതത്തോട് (പത്തനംതിട്ട) ∙ തൊഴിലുറപ്പ് അംഗങ്ങൾ ജോലിക്കു പോകും മുൻപു നവകേരള സദസ്സിന്റെ സംഘാടക സമിതി യോഗത്തിൽ ഉറപ്പായി പങ്കെടുക്കണമെന്ന് ഉദ്യോഗസ്ഥരുടെ ശബ്ദ സന്ദേശം. സംഭവം വിവാദമായതോടെ ഇന്നലെ നടക്കാനിരുന്ന തൊഴിലുറപ്പ് ജോലികൾ മാറ്റിവച്ചതായി വീണ്ടും അറിയിപ്പ്. 

പഞ്ചായത്തിലെ 9ാം വാർഡ് ഗുരുനാഥൻമണ്ണ് പ്രദേശത്തെ തൊഴിലുറപ്പ് പ്രവർത്തകർക്കാണ് തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്ന എഇയുടെ വാട്സാപ് സന്ദേശം എത്തിയത്. 

മസ്റ്ററോൾ ബ്ലോക്കിൽനിന്ന് ലഭിക്കാത്ത കാരണത്താൽ തൊഴിലുറപ്പ് ജോലികൾ മാറ്റിവച്ചതായും എൻഎംഎംഎസ് ആരും ചെയ്യരുതെന്നും ഇന്നലെ രാവിലെ വീണ്ടും സന്ദേശം എത്തി. മുണ്ടൻപാറ ഗവ.സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദിന്റെ അധ്യക്ഷതയിൽ ഇന്നലെ രാവിലെയാണ് സംഘാടക സമിതി യോഗം നടന്നത്. 40ൽ കുറയാതെ അംഗങ്ങൾ പങ്കെടുത്തു. 

ഒൻപതാം വാർഡിൽ 30ൽ കുറയാതെ അംഗങ്ങൾ വീതമുള്ള 3 ഗ്രൂപ്പുകളാണ് തൊഴിലുറപ്പ് ജോലികൾ ചെയ്യുന്നത്. കോൺഗ്രസ് പ്രതിനിധിയാണ് ഈ വാർഡിലെ പഞ്ചായത്തംഗം. യോഗത്തിൽ വിട്ടുനിന്ന പഞ്ചായത്ത് അംഗത്തിനെതിരെയും വിമർശനമുയർന്നു.

English Summary:

Voice message that the members of the guaranteed employment should attend Nava Kerala Sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com