ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ആശുപത്രികളിലുള്ള ന്യുമോണിയ ബാധിതരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് ജനിതക ശ്രേണീകരണത്തിന് അയയ്ക്കാൻ തീരുമാനിച്ചു. ചൈനയിലെ കുട്ടികളിൽ അ‍ജ്ഞാത ന്യുമോണിയ പടരുന്ന സാഹചര്യത്തിലാണിത്. പരിശോധന കൂടുതലും കുട്ടികളെ കേന്ദ്രീകരിച്ചാകും. രോഗികളുടെ യാത്രാചരിത്രവും പരിശോധിക്കും. 

അടുത്തിടെ ചൈനായാത്ര നടത്തിയവർ, ചൈനക്കാരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ എന്നിവരെ പ്രത്യേകം നിരീക്ഷിക്കും. കോവിഡ് ബാധിതരാണെന്നു സംശയിക്കുന്നവരെ ആർടിപിസിആർ ചെയ്തശേഷം ജനിതക ശ്രേണീകരണത്തിന് സാംപിൾ എടുക്കും. വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കേരളത്തിൽ നിന്ന് ഒട്ടേറെപ്പേർ ചൈന സന്ദർശിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനയും വ്യാപകമാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

Samples will be collected from pneumonia patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com