ADVERTISEMENT

ചങ്ങനാശേരി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാടപ്പള്ളി അഴകാത്തുപടി സ്വദേശി ജോഷി ചെറിയാന് (39) 80 വർഷം കഠിനതടവും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തത്തിൽ ഒരെണ്ണം മരണം വരെ അനുഭവിക്കണമെന്നു കോടതി  വ്യക്തമാക്കി. 6.5 ലക്ഷം  പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറര വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ ജഡ്ജി പി.എസ്.സൈമയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി.എസ്.മനോജ് ഹാജരായി.

English Summary:

80 years for the accused in the rape case Imprisonment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com