സ്ഥാപന ഉടമയുടെ വാട്സാപ് പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് 35 ലക്ഷം തട്ടി; 2 പേർകൂടി പിടിയിൽ
Mail This Article
×
പാലാ ∙ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ 2 ബിഹാർ സ്വദേശികൾ കൂടി പൊലീസിന്റെ പിടിയിലായി. നിഹാൽകുമാർ (20), സഹിൽകുമാർ (19) എന്നിവരാണു പിടിയിലായത്. സംഭവത്തിൽ 5 യുപി സ്വദേശികളെ നേരത്തേ പിടികൂടിയിരുന്നു.
പാലായിലെ സ്ഥാപനത്തിന്റെ എംഡിയുടെ വാട്സാപ് പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്ത് ജനുവരി 31ന് ആയിരുന്നു തട്ടിപ്പ്.
എംഡിയുടെ ചിത്രമുള്ള വ്യാജ വാട്സാപ് അക്കൗണ്ടിലൂടെ മാനേജരുടെ ഫോണിലേക്കു പണമാവശ്യപ്പെട്ട് സന്ദേശമയച്ചു. ബിസിനസ് ആവശ്യത്തിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ പണം അയയ്ക്കണമെന്നുമായിരുന്നു സന്ദേശം.
താൻ യോഗത്തിൽ ആയതിനാൽ തിരിച്ചുവിളിക്കരുതെന്നും നിർദേശിച്ചു. തുടർന്ന് സ്ഥാപനത്തിൽ നിന്ന് 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. പിന്നീടാണു തട്ടിപ്പ് പുറത്തായത്.
English Summary:
Fraud using Whatsapp Profile Picture Police Arrested Two
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.