ADVERTISEMENT

കൊല്ലം ഓയൂരിൽനിന്നു ദേശീയപാത മുറിച്ചു കടന്നു പലവഴി ചുറ്റിത്തിരിഞ്ഞു പകലും രാത്രിയുമായി തട്ടിക്കൊണ്ടു പോകൽ സംഘം സഞ്ചരിച്ചത് 60 കിലോമീറ്ററിലേറെ ദൂരം. 3 ജില്ലകളിലാകെ പൊലീസ് അരിച്ചു പെറുക്കുമ്പോൾ കാറിലും ഓട്ടോയിലുമായി ദേശീയ പാതയിലൂടെ അടക്കം യാത്ര ചെയ്ത് ഒടുവിൽ കൊല്ലം നഗരമധ്യത്ത് ഇവർ എത്തുകയായിരുന്നു. ഇതിനിടെ 2 തവണ വീട്ടിലേയ്ക്കു ഫോൺ ചെയ്യാനും സംഘത്തിനായി. ഇരുട്ടിൽ തപ്പുകയായിരുന്ന പൊലീസിന് സിസിടിവി ദൃശ്യങ്ങളിൽ‌നിന്നു മാത്രമാണു പ്രതികളുടെ യാത്രാപഥത്തെക്കുറിച്ചുള്ള സൂചനകളെങ്കിലും ലഭിക്കുന്നത്. പൊലീസ് പരിശോധിച്ചു കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങൾ അനുസരിച്ചു പ്രതികളുടെ യാത്രാപഥം ഏതാണ്ട് ഇങ്ങനെ... 

സമയം തിങ്കൾ വൈകിട്ട് 4.30 

കൊല്ലം ഓയൂർ കാറ്റാടി ഓട്ടുമല റെജിയുടെ വീടിനു സമീപത്തുനിന്ന് അദ്ദേഹത്തിന്റെ മകൾ ആറു വയസ്സുകാരി അബിഗേലിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുന്നു. 

4.46 പകൽക്കുറി

കാർ പകൽക്കുറിയിൽ എത്തിയതായി സിസിടിവി ദൃശ്യം 

4.57 വേളമാനൂർ

കാർ വേളമാനൂരിൽ എത്തിയതായി സിസിടിവി ദൃശ്യം. ഇവിടെ തട്ടിക്കൊണ്ടു പോകൽ സംഘത്തിലെ 2 പേർ‌ ഓട്ടോയിലും കാറിലുമായി വേർപിരിഞ്ഞതായി സൂചന. ഇവിടെനിന്ന് 3 കിലോമീറ്ററോളം അകലെയുള്ള കിഴക്കനേലയിലെ കടയിലേക്ക് ഓട്ടോയിലെത്തിയ സ്ത്രീയും പുരുഷനും സാധനങ്ങൾ വാങ്ങുകയും കടയുടമയുടെ ഫോൺ വാങ്ങി കുട്ടിയുടെ അമ്മയെ വിളിക്കുകയും ചെയ്തു. 

5.07 കല്ലുവാതുക്കൽ

കാർ കല്ലുവാതുക്കലെത്തി ദേശീയപാത മുറിച്ചു കടന്ന് ചിറക്കര റോഡിലേയ്ക്കു കയറി

5.18 മൂലക്കട

മൂലക്കട കടന്ന് ചിറക്കര ക്ഷേത്രം റോഡിലേയ്ക്കു കയറി 

5.20 ചിറക്കര ദേവീ ക്ഷേത്രം

ക്ഷേത്രത്തിനു സമീപത്തെ 2 വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ കാർ കടന്നുപോകുന്നതിന്റെ ദൃശ്യം

6.05 അധികാരിമുക്ക്

കുട്ടിയുടെ വീട്ടിൽ നിന്ന് 19 കിലോമീറ്റർ അകലെ. ചിറക്കര ക്ഷേത്രത്തിൽ ഒരു കിലോമീറ്ററോളം മാത്രം അകലെയുള്ള അധികാരിമുക്കിൽ കാറിന്റെ വ്യക്തതയില്ലാത്ത ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞു. തൊട്ടു മുൻപത്തെ ലൊക്കേഷനിൽനിന്ന് ഇവിടെ എത്തുന്നതു വരെ മുക്കാൽ മണിക്കൂറോളം കാർ അപ്രത്യക്ഷം. വഴിയിൽ തങ്ങി തുടർ നീക്കം പ്ലാൻ ചെയ്തെന്നു പൊലീസ് അനുമാനം. 

6.10 കാർ യുടേൺ എടുത്തു മടങ്ങുന്നു.

കാർ തിരികെ വീണ്ടും മൂലക്കട ജംക്‌ഷൻ വഴി ഉളിയനാട്–ചാത്തന്നൂർ‌ റോഡിലേയ്ക്ക് വഴിതിരിഞ്ഞു പോകുന്നു. 

6.18 ഉളിയനാട് തേമ്പ്ര

കാർ തിരികെ കടന്നു പോകുന്നതായി വീട്ടിലെ സിസിടിവി ദൃശ്യം 

6.20 കാർ‌ കോതേരി ജംക്‌ഷനു സമീപം

കടന്നു പോകുന്നു ഇനി കാർ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങളില്ല. മീനാട് പാലമുക്ക് പരവൂർ പൊഴിക്കര വഴി കൊല്ലത്തേയ്ക്കു കടന്നിരിക്കാനോ കോതേരി ചാത്തന്നൂർ വഴി കൊല്ലത്തേയ്ക്കു പോയിരിക്കാനോ സാധ്യത. രാത്രി കൊല്ലത്തു തങ്ങിയിരിക്കാം.

പാലമുക്ക് ബസ് സ്റ്റോപ്പ് (സാധ്യത) 

പരവൂർ പൊഴിക്കര (സാധ്യത) 

കൊല്ലം ബീച്ച് (സാധ്യത) 

കൊല്ലം ആശ്രാമം മൈതാനം

കുട്ടിയുടെ വീട്ടിൽ നിന്ന് പലവഴിക്കു ചുറ്റിത്തിരിഞ്ഞ കാർ ഈ റൂട്ട് ശരിയെങ്കിൽ ആകെ സഞ്ചരിച്ചത് 60 കിലോമീറ്ററോളം.

English Summary:

Kollam girl kidnap accused route map

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com